prk-124-19

മേലുകാവ്‌ : കോലാനി പട്ടികവർഗ കോളനിയിലെ 50 കുടുംബങ്ങൾക്ക് വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. പട്ടികവർഗവികസന വകുപ്പിന്റെ സഹകരണത്തോടെ മിൽമ എറണാകുളം മേഖലാ യൂണിയൻ നടപ്പാക്കുന്ന പദ്ധതിയിൽ കറവപ്പശു, കാലിത്തീറ്റ, കാലിത്തൊഴുത്ത് നിർമാണം, ഉരുക്കളുടെ ഇൻഷ്വറൻസ്, തീറ്റപ്പുൽ കൃഷി തുടങ്ങിയവയ്ക്കാണ് സഹായം നൽകുന്നത്. മേലുകാവ് ഹെൻട്രിബേക്കർ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ടബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രേംജി അദ്ധ്യക്ഷത വഹിച്ചു. മിൽമ മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, മുൻ ചെയർമാൻ പി.എസ്. സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്തംഗം ഷൈനിബേബി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.കെ. അനികുമാരി, പട്ടികവർഗവികസന വകുപ്പ് പ്രോജക്ട് ഓഫീസർ കെ.റഹീം, മേഖലാ യൂണിയൻ ഭരണ സമിതി അംഗങ്ങളായ സോണി ഈറ്റക്കൻ, ജോമോൻ ജോസഫ്, മാനേജിംഗ് ഡയറക്ടർ ഡോ.മുരളി ദാസ്, ഫാ.ജോണി ജോസഫ്, ക്ഷീരസംഘം പ്രസിഡന്റ് മാമ്മച്ചൻ തുടങ്ങിയവർ പങ്കെടുത്തു.