ചിറക്കടവ് : മഹാദേവക്ഷേത്രത്തിൽ ഇന്ന് രാവിലെ സമ്പൂർണ നാരായണീയ സമർപ്പണം നടത്തും. ശ്രീമഹാദേവ നാരായണീയ സമിതിയിലൂടെ ടി.എൻ.സരസ്വതിയമ്മയുടെ ശിക്ഷണത്തിൽ പാരായണം അഭ്യസിച്ച 80 പേരാണ് പങ്കെടുക്കുന്നത്. ദേശീയ അദ്ധ്യാപക പുരസ്‌കാരം നേടിയ സരസ്വതിയമ്മ രണ്ടായിരത്തിലേറെ ശിഷ്യർക്ക് നാരായണീയം പകർന്നു നൽകിയിട്ടുണ്ട്. 2018 സെപ്തംബറിലാണ് മഹാദേവ നാരായണീയ സമിതിയിൽ 80 പേരുടെ പഠനം തുടങ്ങിയത്.