കോട്ടയം: അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ ദർശന അക്കാഡമിയിൽ പരീക്ഷ എഴുതിയ 90 ശതമാനം വിദ്യാർത്ഥികളും യോഗ്യത നേടി. 18 വിദ്യാർത്ഥികൾ 600 മാർക്കിന് മുകളിലും 84 കുട്ടികൾ 570 മാർക്കിന് മുകളിലും 153 വിദ്യാർത്ഥികൾ 540 മാർക്കിനു മുകളിലും സ്കോർ ചെയ്‌ത് മികവ് തെളിയിച്ചു. ബോർഡ് പരീക്ഷയിൽ നന്നേ മാർക്ക് കുറഞ്ഞ സാധാരണക്കാരായ വിദ്യാർത്ഥികളിൽ നിന്നാണ് ദർശനയുടെ പ്രഗൽഭരായ അദ്ധ്യാപകരുടെ പരിശീലനത്തിൽ അസാധാരണമായ ഈ വിജയം കൈവരിക്കാൻ സാധിച്ചത്. 2019 ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ 78 ശതമാനം പേരും ബി.ആർക്ക് പരീക്ഷയിൽ 68 ശതമാനം പേരും ഉന്നത വിജയം കരസ്ഥമാക്കി.
2018 നീറ്റ് പരീക്ഷയിലും ദർശന അഖിലേന്ത്യാടിസ്ഥാനത്തിൽ 143, 77 റാങ്കുകൾ കൈവരിച്ചിരുന്നു. രാജസ്ഥാൻ കോട്ടയിലെ മെഡിക്കൽ/എൻജിനിയറിംഗ് എൻട്രസ് പരിശീലന രംഗത്തെ വിദഗ്ദ്ധരായ അദ്ധ്യാപകരും ഐ.ഐ.ടി/എയിംസ് എൻട്രൻസ് പരിശീലനത്തിൽ കോട്ടയിൽ നിന്ന് പരിശീലനം നേടിയ അദ്ധ്യാപകരും ദർശനയുടെ പ്രത്യേകതയാണ്. യോഗ്യരായ വിദ്യാർത്ഥികൾക്ക് നീറ്റ് സ്കോർ സ്കോളർഷിപ്പിലൂടെ 100 ശതമാനം വരെ ഫീസാനുകൂല്യങ്ങളും മൂന്നു കോടി രൂപയുടെ അവാർഡുകളും ദർശന അക്കാഡമി പ്രഖ്യാപിച്ചിട്ടുണ്ട്. ജെ.ഇ.ഇ/നീറ്റ് റിപ്പീറ്റേഴ്സ് ബാച്ചുകൾ കോട്ടയത്തും തിരുവല്ലയിലും 23ന് ആരംഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്‌റ്റൽ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക്: 8547673001/2/3/4.