jk

കോട്ടയം: പതിനഞ്ച് മിനിറ്റിനിടയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപത്തെ മൂന്ന് ലാബിൽ ലിവർ ഫംഗ്ഷൻ ടെസ്റ്റിനായി രക്തം പരിശോധിച്ചയാൾക്ക് ലഭിച്ചത് മൂന്നു ഫലം.

വിവാദമായ ഡയനോവ ലാബിലും മെഡിവിഷനിലും ഡി.ഡി.ആർ.സിയിലും നടത്തിയ പരിശോധനയിലാണ് . മൂന്നു വ്യത്യസ്ഥ പരിശോധനാ ഫലം ലഭിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.37 നും 12.08 നും ഇടയിലായിരുന്നു സാമ്പിളുകൾ ശേഖരിച്ചത്. 1.0 യ്ക്ക് മുകളിൽ ബില്ലൂറൂബിന്റെ അളവ് കണ്ടെത്തിയാൽ രോഗിയ്ക്ക് മഞ്ഞപ്പിത്തമുണ്ടെന്നാണ് സൂചന. ഡി.ഡി.ആർ.സി ലാബിൽ ബില്ലൂറൂബിൻ അളവ് കണ്ടെത്തിയത് 1.47 ആയിരുന്നു. ഡയനോവ ലാബിൽ 2.1 ഉം, മെഡിവിഷനിൽ 2.40 മായിരുന്നു അളവ് .

മൂത്രത്തിന് കൂടുതൽ മഞ്ഞ നിറം കണ്ടതോടെ മഞ്ഞപ്പിത്തമെന്നു സംശയിച്ചു കോട്ടയത്തെ വ്യാപാരിയായ ശ്രീകുമാറാണ് മൂന്നു ലാബോറട്ടറികളിലും ഒരേ സമയം രക്ത സാമ്പിളുകൾ പരിശോധിച്ചത്. മൂന്നിലും വ്യത്യസ്ത ഫലം ലഭിച്ചതോടെ ഏത് ലാബിലെ ഫലം വിശ്വസിക്കുമെന്നറിയാനാവാത്ത അവസ്ഥയിലാണ് ശ്രീകുമാർ.

ഉയർന്ന അളവിലുള്ള ബില്ലൂറൂബിനുണ്ടെങ്കിൽ ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും ഉണ്ടാകേണ്ടതാണ്. ഇതൊന്നും ഉണ്ടായിട്ടുമില്ല.

മൂന്നു ലാബിലും ഒരേ പരിശോധനയ്ക്ക് മൂന്ന് നിരക്കാണ് ഈടാക്കിയത്. ഡയനോവ ലാബിൽ എൽ.എഫ്.റ്റിക്ക് 400 രൂപയായിരുന്നു നിരക്ക്, ഡി.ഡി. ആർ സി ലാബിൽ 500 രൂപയും, മെഡിവിഷൻ ലാബിൽ 515 രൂപയും.മൂന്നു ലാബുകളിൽ പരിശോധനാഫലം വ്യത്യസ്തമായതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ശ്രീകുമാർ പറഞ്ഞു.

ഓരോ ലാബിലെയെും പരിശോധനാ ഫലങ്ങൾ


മെഡിവിഷൻ

ബില്ലൂറൂബിൻ

ടോട്ടൽ – 2.40
ഡയറക്ട് – 1.00
ബില്ലൂറൂബിൻ ഇൻഡയറക്ട് – 1.40

പ്രോട്ടീൻ ടോട്ടൽ – 8.00
ആൽബുമിൻ – 3.90
ഗ്ലോബുലിൻ – 4.10
എ/ജി റേഷ്യോ – 1.0
എസ്ജിഒടി – 20.0
എസ്ജിപിടി – 23.0
അൽക്കെയിൻ ഫോസ്‌ഫേറ്റ് – 59.0


ഡി.ഡിആർ.സി

ബില്ലൂറൂബിൻ

ടോട്ടൽ – 1.47
ഡയറക്ട് – 0.5

പ്രോട്ടീൻ ടോട്ടൽ – 6.8
ആൽബുമിൻ – 4.8
ഗ്ലോബുലിൻ – 2.
എ/ജി റേഷ്യോ – 2.4
എസ്ജിഒടി – 18
എസ്ജിപിടി – 21
അൽക്കെയിൻ ഫോസ്‌ഫേറ്റ് – 69.3

ഡയനോവ ബില്ലൂറൂബിൻ ടോട്ടൽ – 2.1 ഡയറക്ട് – 0.4 ബില്ലൂറൂബിൻ ഇൻഡയറക്ട് – 1.7 പ്രോട്ടീൻ ടോട്ടൽ – 6.99 ആൽബുമിൻ – 4.38 ഗ്ലോബുലിൻ – 2.61 എ/ജി റേഷ്യോ – 1.67 എസ്ജിഒടി – 22 എസ്ജിപിടി – 34 അൽക്കെയിൻ ഫോസ്‌ഫേറ്റ് – 167