തലയോലപ്പറമ്പ് : വൈക്കം ഉപജില്ലാ തല സ്‌കൂൾ പ്രവേശനോത്സവം കുലശേഖരമംഗലം ഗവ.എൽ പി സ്‌കൂളിൽ സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാതൃകാ പ്രീ പ്രൈമറി സ്‌കൂളായുള്ള പ്രഖ്യാപനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിർവഹിച്ചു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.
ഗണിത ലാബ് ഉദ്ഘാടനവും പഠനോപകരണ വിതരണവും ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. കെ രാജേന്ദ്രനും കുട്ടികൾക്കുള്ള യൂണിഫോം വിതരണം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. എസ് വേണുഗോപാലും നിർവഹിച്ചു. കോട്ടയം ഡയറ്റ് ഫാക്കൽറ്റി ആർ. ജയശ്രീ പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. സ്‌കൂളിൽ ആരംഭിച്ച 'കുട്ടിക്ക് ഒരു സ്ലേറ്റ്, അക്ഷരക്കിഴി ' പദ്ധതി യുടെ ഉദ്ഘാടനം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ടി. കെ സുവർണ്ണർ നിർവഹിച്ചു.
ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി. എസ് മോഹനൻ, എസ്. അരുൺകുമാർ, നിഷാദ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീത രാമചന്ദ്രൻ സ്വാഗതവും സ്‌കൂൾ എച്ച് എം ഷീനാമോൾ നന്ദിയും പറഞ്ഞു.