കോട്ടയം : കേരള സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഹരിതം സഹകരണം എന്ന പദ്ധതിയിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ വഴി ഒരു ലക്ഷം കശുമാവിൻ തൈകൾ വിതരണം നടത്തുന്നു. ഇതിന്റെ ഭാഗമായി മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് സഹകാരികൾക്ക് വിതരണം ചെയ്‌ത കശുമാവിൻ തൈകളുടെ വിതരണം ബാങ്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്‌തു. ജോണി ആലപ്പാട്ട്, പി.സി സൈമൺ, ബോബി കെ.മാത്യു, എൻ.ആർ ഷാജി, ആൻസി അഗസ്റ്റിൻ, ബിന്ദു ജോബിൻ, ലിസി ജോസഫ്, ലാലിച്ചൻ മാപ്പിളക്കുന്നേൽ, ആലീസ് എന്നിവർ പ്രസംഗിച്ചു.