കോട്ടയം: കേരള ഗവ.ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ 29-ാം സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 11.30ന് ഡോ.എം.കെ അനിൽകുമാർ നഗറിൽ (വിൻഡ്സർ കാസ്റ്റിൽ ഹോസ്റ്റൽ) നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വന്ധ്യതാ ചികിത്സയുടെ നേട്ടങ്ങളെക്കുറിച്ച് ഡോ.അജിത്ത് വി.ജി സംസാരിക്കും. ഉച്ചക്ക് നടക്കുന്ന പരിപാടികൾ എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്യും. ഹോമിയോപ്പതിയുടെ ആനുകാലിക പ്രസക്തിയെക്കുറിച്ച് അവതരിപ്പിച്ച മാദ്ധ്യമ പ്രവർത്തകരെ ആദരിക്കും. മികച്ച ഡോക്ടർമാർക്കുള്ള അവാർഡും സമ്മാനിക്കും. ഹോമിയോപ്പതി ഡയറക്ടർ ഡോ.കെ.ജമുന മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി, ഡെപ്യൂട്ടി ഡയറക്ടർ ഡോ.വിജയാംബിക, കോട്ടയം ജില്ലാ ഹോമിയോ ഡി.എം.ഒ ഡോ.വി.എം ശശിധരൻ, ഹോംകോ മാനേജിംഗ് ഡയറക്ടർ ഡോ.പി ജോയി, നാഷണൽ മിഷൻ സംസ്ഥാനതല പ്രോജക്ട് മാനേജർ ഡോ. ആർ.ജയനാരായണൻ എന്നിവർ പങ്കെടുക്കും.