കോട്ടയം : കാൻസറില്ലാതെ യുവതിയെ കീമോതെറാപ്പിക്ക് വിധേയയാക്കിയ സംഭവത്തിൽ പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഡോ.രഞ്ജൻ, ഡോ.സുരേഷ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്ത് ഉന്നതതല അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. നിസാരവകുപ്പുകൾ ചുമത്തി , പരാതിക്കാരുടെയും ,പൊതുജനങ്ങളുടേയും കണ്ണിൽ പൊടിയിടാനാണ് ശ്രമം. കോട്ടയം മെഡിക്കൽ കോളേജ് ഇന്ന് കരിഞ്ചന്തയുടെയും, പൂഴ്ത്തിവയ്പ്പിന്റെയും, അധനികൃത നിയമനങ്ങളുടെയും കേളീരംഗമായി മാറിയിരിക്കുകയാണ്. സി.പി.എം ഉന്നത നേതാവിന്റെ പിന്തുണയോടെ ആർ.എം.ഒ കഴിഞ്ഞ മൂന്ന് വർഷമായി നടത്തിയ അനധികൃത നിയമനങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.