കോട്ടയം: ഗീവർഗീസ് മോർ സേവേറിയോസ് മെത്രാപ്പോലീത്തായുടെ 92-ാം ശ്രാദ്ധപ്പെരുന്നാൾ കോട്ടയം സെന്റ് മേരീസ് ക്‌നാനായ വലിയപള്ളിയിൽ ഇന്നു മുതൽ 11വരെ നടക്കും. ഇന്ന് രാവിലെ വി. കുർബ്ബാനയെ തുടർന്ന് 11ന് അനുസ്മരണ സമ്മേളനവും ഗീവർഗീസ് മോർ സേവേറിയോസ് അവാർഡ് വിതരണവും നടത്തും. തോമസ് ചാഴിക്കാടൻ എം.പി. ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ജസ്റ്റീസ് കെ.ടി. തോമസ്, കുറിയാക്കോസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുൻ എം.പി സ്‌കറിയ തോമസ്, ടി.ഒ. ഏബ്രഹാം, അഡ്വ. റ്റിനോ കെ. തോമസ്, ജോസ് പള്ളിക്കുന്നേൽ തുടങ്ങിയവർ സംസാരിക്കും. ഗീവർഗീസ് മോർ സേവേറിയോസ് അവാർഡ് ഫോർ എക്‌സലൻഡ് - 2019 എൻജിനീയർ പി.എം. ജേക്കബ് പഴയകളത്തിന് നൽകും. പൗരോഹിത്യ വജ്രജൂബിലി ആഘോഷിക്കുന്ന ചിറയിൽ എം.എ. കുറിയാക്കോസ് കോറെപ്പിസ്‌ക്കോപ്പായെ ആദരിക്കും. നാളെ വൈകിട്ട് 4ന് 'വലിയ പള്ളിയെ കേൾക്കാം'. (വലിയ പള്ളിയുടെ പഴയ ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം). അഭി. കുറിയാക്കോസ് മോർ ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. റവ. ഡോ. എ.റ്റി. ഏബ്രഹാം ആലുംമൂട്ടിൽ അദ്ധ്യക്ഷത വഹിക്കും. ഫാ. തോമസ്‌കുട്ടി മങ്ങാട്ട് മോഡറേറ്ററായിരിക്കും. 11ന് രാവിലെ 7.30ന് പ്രഭാത പ്രാർത്ഥനയും 8.30ന് ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കൂർബ്ബാന. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന.