കരൂർ: ഈസ്റ്റ് ഗവ.എൽ.പി. സ്‌കൂളിലെ പ്രവേശനോത്സവം വർണാഭമായി. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബി ഓടയ്ക്കൽ ഉദ്ഘാടനം ചെയ്തു. കരൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഓമനാ ഭാസ്‌ക്കരൻ അധ്യക്ഷത വഹിച്ചു. ഫാ.ജോസ് തറപ്പേൽ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ പി.എസ്. ജയകുമാർ, ജയൻ കൊല്ലം പറമ്പിൽ, പി.ടി.എ. നേതാക്കളായ കെ.പി. ചന്ദ്രൻ , മഞ്ജൂ ബേബി, ഹെഡ്മിസ്ട്രസ് താരമ്മ ജോസഫ്, ടി.എൻ.പുഷ്പ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.