പാലാ: കേന്ദ്ര സർക്കാർ സർവകലാശാലയായ രാഷട്രീയ സംസ്‌കൃത സംസ്ഥാന്റെ പ്ലസ് ടു കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പാലാ അരുണാപുരം ശ്രീരാമകൃഷ്ണ ആദർശ സംസ്‌കൃത കോളജിലാണ് പ്രവേശനം. സംസ്‌കൃതത്തോടൊപ്പം ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, മലയാളം, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾ ഉൾപ്പെട്ടതാണ് സിലബസ്. സംസ്‌കൃത അദ്ധ്യാപക പരീക്ഷയ്ക്ക് തുല്യമായി സർക്കാർ അംഗീകരിച്ചിട്ടുള്ള കോഴ്‌സാണിത്. അൻപത് ശതമാനം മാർക്കുകാർക്ക് സ്‌കോളർഷിപ്പിനും അർഹതയുണ്ട്. വിവരങ്ങൾക്ക്: 9961898434