പാലാ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ വോട്ടർമാരോട് നന്ദി അറിയിക്കുന്നതിനായി നാളെ മുതൽ 12 വരെ പാലാ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തും. ഇതോടനുബന്ധിച്ച് യു.ഡി.എഫ് കോർണർ യോഗങ്ങൾ ചേരും. ജോസ് കെ. മാണി എം.പിയുടെ നേതൃത്വത്തിലാണ് യോഗങ്ങൾ നടക്കുന്നത്. നാളെ തലനാട്, മൂന്നിലവ്, മേലുകാവ്, കടനാട് പഞ്ചായത്തുകളിലും, 11ന് മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ, മുത്തോലി പഞ്ചായത്തുകളിലും, 12ന് തലപ്പലം, ഭരണങ്ങാനം, രാമപുരം പഞ്ചായത്തുകളിലും പാലാ നഗരസഭയിലും തോമസ് ചാഴികാടൻ പര്യടനം നടത്തും. അനസ് കണ്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യു.ഡി.എഫ് പാലാ നിയോജകമണ്ഡലം നേതൃയോഗം പര്യടന പരിപാടികൾക്കും യു.ഡി.എഫ് നേതൃയോഗങ്ങൾക്കും രൂപം നൽകി. കെ.എം. മാണിയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് പഞ്ചായത്ത്തല പ്രചാരണ യോഗങ്ങൾ നടത്തിയിരുന്നില്ല. യോഗത്തിൽ ഫിലിപ്പ് കുഴികുളം, സന്തോഷ് കുര്യത്ത്, സനൽ മാവേലി, ബിജു കുന്നുംപുറം, ഷൈൻ പാറയിൽ, ബേബി ഉഴുത്തുവാൽ, തോമസ് ആന്റണി, സാജൻ തൊടുക, കുഞ്ഞുമോൻ മാടപ്പാട്, റോബിൻ കണ്ടനാട്ട്, ബൈജു കൊല്ലംപറമ്പിൽ, സോണി തെക്കേൽ, ടോണി കുന്നുംപുറം, ടോമി കപ്പിലുമാക്കൽ, സിറിയക് കുര്യൻ, ജോയി അമ്മിയാനി, ജോജോ കുടക്കച്ചിറ, ജെയ്‌മോൻ പരുപ്പീറ്റത്തോട്ട്, ജോസുകുട്ടി പൂവേലിൽ, ജോണി ആലാനി, സേവ്യർ പുല്ലന്താനി, ജെയ്‌സൺ മാന്തോട്ടം എന്നിവർ പ്രസംഗിച്ചു.