മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ഏകദിന പഠനക്യാമ്പ് ഉല്ലാസപ്പറവകളുടെ സമാപന സമ്മേളനം എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്‌തു. എസ്.എസ്.എൽ.സി പ്ലസ്‌ടു പരീക്ഷയിൽ എപ്ലസും എ വണ്ണും നേടിയ വിദ്യാർത്ഥികൾക്ക് പ്രീതി നടേശൻ അവാർഡുകൾ വിതരണം ചെയ്‌തു. മെഡിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൽ ഇന്റർനാഷണൽ പീസ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് നേടിയ ഡോ. ഗിരിജാ പ്രസാദിനെ യോഗത്തിൽ അനുമോദിച്ചു.
ഏകദിന പഠനക്യാമ്പ് യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയേൽ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്‌ടർ ബോർഡ് അംഗങ്ങളായ ഡോ. പി. അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർമാരായ സി. എൽ. മോഹനൻ, എ.കെ. രാജപ്പൻ, എം. എ. ഷിനു, പി. എ. വിശ്വംഭരൻ. കെ. എസ്. രാജേഷ്, വിപിൻ കെ. ചന്ദ്രൻ വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ്. പത്മിനി രവീന്ദ്രൻ കേന്ദ്രസമിതി അംഗം ഉഷസജി വനിതാസംഘം യൂണിയൻ സെക്രട്ടറി സിന്ധു മുരളീധരൻ, യൂണിയൻ യൂത്ത്മൂവമെന്റ് ചെയർമാൻ വിനോദ് പാലപ്ര, കൺവീനർ എം. വി. ശ്രീകാന്ത്, യൂണിയൻ കുമാരി സംഘം സെക്രട്ടറി അതുല്യ സുരേന്ദ്രൻ, സൈബർ സേന കൺവീനർ വിഷ്‌ണു പാലൂർക്കാവ് എന്നിവർ പ്രസംഗിച്ചു. ഗംഗാധരൻ അവർകൾ ക്ലാസ് നയിച്ചു. ഉച്ചകഴിഞ്ഞ് നടന്ന ക്ലാസിൽ സൈബർലോകത്തെ ചതിക്കുഴികളെ കുറിച്ച് അഭിലാഷ് ജോസഫ് ക്ലാസ് നയിച്ചു.