കോട്ടയം : മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ആംബുലൻസിനുള്ളിൽ രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി വിദഗ്ദ്ധസമിതിയെ നിയോഗിച്ചു. വിവിധ മെഡിക്കൽ കോളജിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയാണ് സമിതി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഇടുക്കി കട്ടപ്പന മണിക്കത്ത്കുടി കോഴിമല കുമ്പളംകുന്നത്ത് ജേക്കബ് തോമസ് (73) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.