പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം 108 ാം നമ്പർ പൂഞ്ഞാർ ശാഖയുടെ കീഴിലുള്ള കല്ലേക്കുളം പ്രശോഭിനി കുടുംബ യൂണിറ്റിന്റെ 17ാമത് വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10 മുതൽ സുധാകരൻ കൊട്ടാരത്തിലിന്റെ വസതിയിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ യൂണിറ്റംഗങ്ങളായ വിദ്യാർത്ഥികൾക്ക് ഉപഹാരവും നൽകും. കുടുംബ യൂണിറ്റ് ചെയർമാൻ റജി മംത്തിപ്പാറയിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ശാഖാ യോഗം പ്രസിഡന്റ് ഉല്ലാസ് മതിയത്ത് ഉദ്ഘാടനം ചെയ്യും. ശാഖാ യോഗം സെക്രട്ടറി വിനുവേലംപറമ്പിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. കുടുംബ യൂണിറ്റ് കൺവീനർ പ്രീത ജയചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശാഖാ യോഗം വൈസ് പ്രസിഡന്റ് വി. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും. ശാഖാ യോഗം മുൻ സെക്രട്ടറി രാജപ്പൻ ഒഴാങ്കൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തും. ശാഖാ ഭരണ സമിതി അംഗം പി.എൻ. സുരേന്ദ്രൻ ഭരണ സമിതി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകും. എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ പ്രീമാര്യേജ് കൗൺസിൽ കൺവീനർ ദിലീപ് മരുതാനിയിൽ , നിയുക്ത യൂണിയൻ കമ്മറ്റി അംഗം വിശ്വംഭരൻ കെ.ആർ, ശാഖാ ഭരണ സമിതി അംഗങ്ങളായ രാജി വിജയൻ ,സനൽമണ്ണൂർ ,ശശി മുടവനാട്ട് ,ശശിധരൻ കെ.ഡി ,ദിനു മുതുകുളത്ത്, ശാഖാപഞ്ചായത്ത് സമിതി അംഗങ്ങളായ ചെല്ലപ്പൻ കുളത്തിങ്കൽ ,ശശിധരൻ തോട്ടാപ്പള്ളിൽ ,ഷാജി പെരിയം പുറത്ത് ,വനിതാ സംഘം സെക്രട്ടറി സുശീല വിനോദ് ,യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അജയ് കൂടക്കൽ ,സെക്രട്ടറി പ്രകാശ് മതിയത്ത് ,കുമാരി സംഘം പ്രസിഡന്റ് അജ്ഞനാ മോഹനൻ ,സെക്രട്ടറി അജ്ഞനാ സന്തോഷ് ,പ്രശോഭിനി സഭ അദ്ധ്യക്ഷ രാധാ വേലായുധൻ ,സെക്രട്ടറി നളിനി മധു എന്നിവർ ആശംസകളർപ്പിക്കും. കുമാരി സംഘം ശാഖാ ഭരണ സമിതി അംഗവും കുടുംബ യൂണിറ്റംഗവുമായ കുമാരി പ്രീജാ ജയചന്ദ്രൻ സ്വഗതവും കുടുംബ യൂണിറ്റ് അംഗവും ശാഖാ യോഗം വനിതാ സംഘം പ്രസിഡന്റുമായ വത്സമ്മ ശിവൻ ചാമക്കാലായിൽ നന്ദിയും പറയും. യൂണിറ്റംഗങ്ങളുടെ തിരുവാതിര ,നാടൻ പാട്ട് ,ഗുരുദേവ കൃതികളുടെ ആലാപനം തുടങ്ങിയ കാര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. സമൂഹസദ്യയോടു കൂടി സമ്മേളനം അവസാനിക്കും