കോട്ടയം: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനോപകരണ വിതരണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്‌തു. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം സി.അജിതകുമാരി പുരസ്‌കാര ജേതാക്കളെ അനുമോദിച്ചു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, മുൻ എം.എൽ.എ വി.എൻ വാസവൻ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരി, ജി. സുധീഷ്‌കുമാർ, എം.കെ തോമസുകുട്ടി, ബാലകൃഷ്ണപൊതുവാൾ, പ്രസാദ് ആനന്ദഭവൻ, ടി.കെ അമീർ അലി, എൻ.രവിശങ്കർ ശർമ്മ ഐ.എഫ്.എസ്, ജി.ജയപാൽ, കെ.കെ ഫിലിപ്പുകുട്ടി, എൻ.പ്രതീഷ്, ടി.എൻ ഹരികുമാർ, കുഞ്ഞുമോൻ മേത്തർ, ദിലീപ് സി മൂലയിൽ , എം.എൻ ബാബു, അസീസ്, എൻ.സുഗുണൻ, മുഹമ്മദ് ഷെരീഫ്, കെ.എം രാജ, എം.പി ഷിജു, സുകുമാരൻ നായർ, ആർ.സി നായർ, ബി.നാസർ, പി.എസ് ശശിധരൻ എന്നിവർ പ്രസംഗിച്ചു.