കോട്ടയം: പൂവൻതുരുത്ത് വ്യവസായ മേഖലയിൽ റബർ ഫാക്‌ടറിയ്‌ക്ക് തീപിടിച്ചു. തിരുവല്ല സ്വദേശി ഷാജി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഏതൻസ് റബർ ഫാക്‌ടറിയിലാണ് ഇന്നലെ വൈകിട്ട് നാലു മണിയോടെ തീപിടിച്ചത്. റബർ ഉത്പന്നങ്ങൾ പൂർണമായും കത്തി നശിച്ചു. അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.