mg-uni
mg uni

യു.ജി. : ഓപ്ഷൻ പുനഃക്രമീകരണം

ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്‌മെന്റിന് ഇന്ന് വൈകിട്ട് അഞ്ചുവരെ ഓപ്ഷൻ പുനഃക്രമീകരിക്കാം.

പി. ജി ഓപ്ഷൻ പുനഃക്രമീകരണം

ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്‌മെന്റിന് ഇന്ന് വൈകിട്ട് അഞ്ചുവരെ ഓപ്ഷൻ പുനഃക്രമീകരിക്കാം.

പരീക്ഷ തീയതി

നാലാം സെമസ്റ്റർ ബി.ആർക് (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 14നും നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് ഇലക്ടീവ് (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് സി.എസ്.എസ്.), നാലാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജിഇലക്ടീവ് (2017 അഡ്മിഷന്റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് സി.എസ്.എസ്.) പരീക്ഷകൾ 19നും നടത്തും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ എം.എസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് മൂല്യനിർണയം, വൈവാവോസി 11 മുതൽ 19 വരെ അതത് കോളേജുകളിൽ നടക്കും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.വോക് (2017 അഡ്മിഷൻ റഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, സിനിമ ആൻഡ് ടെലിവിഷൻ (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ്‌സി ആക്ചൂറിയൽ സയൻസ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്‌സി മോളിക്യുലാർ ബയോളജി ആൻഡ് ജെനറ്റിക് എൻജിനിയറിംഗ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.