ym

വൈക്കം: എസ്. എൻ. ഡി. പി യോഗം 112 ാം പള്ളിപ്രത്തുശ്ശേരി ശാഖയുടെ കീഴിലുള്ള 566 ാം യൂത്ത് മൂവ്‌മെന്റിന്റെ ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌ക്കാര വിതരണവും യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിവേക് പ്ലാത്താനത്ത് നിർവഹിച്ചു.
പ്രസിഡന്റ് ആരോമൽ താമരശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി കെ. ടി. അനിൽകുമാർ മെമ്പർഷിപ്പ് വിതരണം ചെയ്തു. രതീഷ് രവീന്ദ്രൻ, ഉണ്ണി പുത്തൻതറ, ലാലുമോൻ കുന്നത്ത്, ഷൈമോൻ പനന്തറ, ശശി വിരുത്തിയിൽ, സരസമ്മ ബാബു, സിന്ധു ബെന്നി, ഷീജ ബിജു, സിന്ധു ബേബി, ചന്ദ്രിക ശിവദാസൻ, ബിനീഷ് ഐരേഴത്ത് എന്നിവർ പ്രസംഗിച്ചു.