janamaithri

തലയോലപ്പറമ്പ്:കുലശേഖരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വൈക്കം ജനമൈത്രി പൊലീസ് സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ കായിക താരങ്ങൾക്ക് സ്‌പോർട്ട്‌സ് ഷൂ വിതരണവും നടത്തി.വൈക്കം എസ്.എച്ച്.ഒ വൈ. നിസ്സാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി. രമ അദ്ധ്യഷത വഹിച്ചു. ജനമൈത്രി പൊലീസ് സമിതി രണ്ട് വർഷമായി നടത്തി വരുന്ന കായിക പരിശീലന പരിപാടിയുടെ ഭാഗമായി സ്‌കൂളിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി നിരവധി കർമ്മ പരിപാടികൾ നടത്തി വരുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട എട്ട് വനിതാ കായിക താരങ്ങൾക്കും അവരുടെ പരിശീലകനായി പ്രവർത്തിക്കുന്ന റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ വൈക്കം പോളേശ്ശേരി ചന്ദ്രബാബുവിനും സ്‌പോർട്‌സ് ഷൂവും, നോട്ട് ബുക്കുകളും നൽകി.സ്‌കൂളിൽ അഞ്ച് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണവും ചെയ്തു. ജനമൈത്രി പൊലീസ് സി.ആർ.ഒ കെ.വി സന്തോഷ്, സമിതി കോർഡിനേറ്റർ പി.എം സന്തോഷ്, സമിതി അംഗങ്ങളായ ലൈല ജയരാജ്, രാമചന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പാൾ രമ ടീച്ചർ, തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സീന ടീച്ചർ സ്വാഗതവും പി.ടി. എ പ്രസിഡന്റ് ബിൻഷി ലാൽ നന്ദിയും പറഞ്ഞു.