പാലാ : വെള്ളാപ്പാട് ഗുരുദേവ കുടുംബയൂണിറ്റിന്റെ വിദ്യാമൃതം 2019 പരിപാടികൾ മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോ ഉദ്ഘാടനം ചെയ്തു. പി.വി.സോമൻ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കാഷ് അവാർഡുകൾ ചെയർ പേഴ്‌സൺ വിതരണം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ഷാജി കടപ്പൂർ, വാർഡ് കൗൺസിലർ മിനി പ്രിൻസ്, അഡ്വ.ജോബി കുറ്റിക്കാട്ട്, ബിന്ദു സജികുമാർ, കെ.ഗോപി എന്നിവർ നിർവഹിച്ചു. കെ.ആർ.സൂരജ്, പി.ജി.അനിൽകുമാർ എന്നിവർ ആശംസ അർപ്പിച്ചു. ബിജു കോട്ടയിൽ സ്വാഗതവും,കുഞ്ഞമ്മ മോഹനൻ നന്ദിയും പറഞ്ഞു.