പി.ജി. ഏകജാലകം: രണ്ടാം അലോട്ട്‌മെന്റ്
പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളുമായി 14ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം.
പരീക്ഷ തീയതി
രണ്ടാം സെമസ്റ്റർ ബി.പി.എഡ്. (2018 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ മുതൽ റീഅപ്പിയറൻസ്) പരീക്ഷകൾ ജൂലായ് 10ന് ആരംഭിക്കും. പിഴയില്ലാതെ 17 വരെയും 500 രൂപ പിഴയോടെ 18 വരെയും 1000 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എ. ഭരതനാട്യം, മോഹിനിയാട്ടം, മദ്ദളം (സി.എസ്.എസ്. 2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 18 മുതൽ 28 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടക്കും.
നാലാം സെമസ്റ്റർ (2017 അഡ്മിഷൻ റഗുലർ) സി.ബി.സി.എസ്., (20132016 അഡ്മിഷൻ റീഅപ്പിയറൻസ്) സി.ബി.സി.എസ്.എസ്., അഞ്ചാം സെമസ്റ്റർ (2013, 2014, 2015, 2016 അഡ്മിഷൻ) സി.ബി.സി.എസ്.എസ്. ബി.എ. ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, വിഷ്വൽ ആർട്‌സ്, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്‌സ്, ഓഡിയോഗ്രാഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ യു.ജി. മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 17ന് ആരംഭിക്കും.
വൈവാവോസി
നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ്, പ്രൈവറ്റ് (2016 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) ഫെബ്രുവരി/മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട്/വൈവാവോസി 20ന് പാലാ സെന്റ് തോമസ് കോളേജിൽ നടക്കും.
നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) ഫെബ്രുവരി/മാർച്ച് 2019 പരീക്ഷയുടെ പ്രോജക്ട്/വൈവാവോസി 25ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.
സംവരണ സീറ്റൊഴിവ്
സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ് ആൻഡ് ഹ്യൂമൻ റൈറ്റ്‌സ്, പൊളിറ്റിക്‌സ് പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് പ്രോഗ്രാമുകളിൽ എസ്.സി./എസ്.ടി വിഭാഗത്തിനായി ഒഴിവുള്ള സീറ്റുകളിലെ സ്‌പോട്ട് അഡ്മിഷനുള്ള ഇന്റർവ്യൂ 17ന് രാവിലെ 10ന് പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നടക്കും.
പി എച്ച്.ഡി അപേക്ഷ തീയതി
സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ പി എച്ച്.ഡി. കോഴ്‌സ് വർക്ക് (2018 അഡ്മിഷൻ) പരീക്ഷയ്ക്ക് ഓൺലൈനായി 26 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 04812732288.
പരീക്ഷാഫലം
ഡോ. കെ.എൻ. രാജ് സ്റ്റഡി സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.