കോട്ടയം: വിവാഹ വിരുന്നിൽ പങ്കെടുത്തവർക്കെല്ലാം വൃക്ഷതൈ നൽകി വേറിട്ട സ്വീകരണം. ചലച്ചിത്ര, സീരിയൽ, നാടകനടനും ടാക്സ് കൺസൽട്ടന്റുമായ കെ.എസ്. പത്മകുമാറിന്റെ മകൻ അജിത് ശങ്കറിന്റെ കോട്ടയം ലൂർദ് ഫെറോന ഓഡിറ്റോറിയത്തിൽ ഒരുക്കിയ സായാഹ്ന വിരുന്നിൽ പങ്കെടുത്ത ആയിരത്തോേളം ആളുകൾക്കാണ് വധൂവരൻമാർ ചേർന്ന് ഫലവൃക്ഷ തൈയും ഔഷധവൃക്ഷ തൈയും വിതരണം ചെയ്തത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സി.ആർ.നീലകണ്ഠൻ തൈകൾ ആദ്യം ഏറ്റുവാങ്ങി.