ചങ്ങനാശേരി: മഴക്കാലമെത്തിയതോടെ നഗരത്തിൽ മാലിന്യവും നിറഞ്ഞിരിക്കുകയാണ്. ചാക്കുകളിലും പ്ലാസ്റ്റിക് കിറ്റുകളിലുമായി പല ഭാഗത്തും മാലിന്യങ്ങൾ കൂട്ടിയിരിക്കുന്നതിനാൽ നഗരത്തിലെത്തുന്നവർക്ക് മൂക്ക് പൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ചില കിറ്റുകളുടെ കെട്ടഴിഞ്ഞ് മഴവെള്ളത്തിൽ ഒലിച്ചിറങ്ങിയിട്ടുമുണ്ട്. ഈച്ചകളും കൊതുകകളും വ്യാപകമായിരിക്കുന്നതിനാൽ ജലജന്യ രോഗങ്ങൾ പടരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ബസ് സ്റ്റാൻഡുകളിലും മാലിന്യം ഒട്ടും കുറവല്ല. അംഗൻവാടിക് സ്‌കൂളുകൾ, ഹോസ്പിറ്റലുകൾ എന്നിവയുടെ സമീപത്ത് മാലിന്യക്കൂമ്പാരങ്ങളായി.പ്രധാന തോടുകളിലും മാലിന്യം നിറഞ്ഞു കിടക്കുകയാണ്.