kob-mathai

രാമപുരം: കൊണ്ടാട് കുളക്കാട്ടോലിക്കൽ കെ. പി. മത്തായി (റിട്ട. ടീച്ചർ സെന്റ് തോമസ് യു.പി. സ്‌കൂൾ നീറന്താനം, 86) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ഭരണങ്ങാനം കടപ്രയിൽ കുടുംബാംഗമാണ്. മക്കൾ: ലൂസി (മുംബായ്), ബെന്നി (രാമപുരം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ), മരിയ (സെന്റ് ജോർജ് യു.പി. സ്‌കൂൾ മൂലമറ്റം), ആൻസി (യു.എസ്.എ.), റെറ്റി (ഇൻഫോപാർക്ക്, എറണാകുളം), സിൽബി (ചാവറ പബ്ലിക് സ്‌കൂൾ, പാലാ). മരുമക്കൾ: സിൽവി (കല്ലാച്ചേരിൽ, അരുവിത്തുറ), ജോൺ കരോണ്ടുകടവിൽ, അറക്കുളം (സെന്റ് ജോസഫ്സ് കോളേജ്, മൂലമറ്റം), ബോബി കൊച്ചുതുണ്ടിയിൽ, പത്തനംതിട്ട (യു.എസ്.എ.), ജോസ് പോൾ പൂവത്തിങ്കൽ, ഇലഞ്ഞി (എറണാകുളം), ജസ്റ്റിൻ കോക്കാട്ട്, പൈക (സെന്റ് മേരീസ് എൽ.പി. സ്‌കൂൾ, അരുവിത്തുറ), പരേതനായ ജോസഫ് (കുരുവൻപ്ലാക്കൽ, ഭരണങ്ങാനം). സംസ്‌ക്കാരം നാളെ 2.30ന് കൊണ്ടാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.