ചങ്ങനാശേരി: അങ്ങാടി വട്ടക്കളം പരേതനായ തൊമ്മച്ചന്റെ ഭാര്യ പെണ്ണമ്മ (79) നിര്യാതയായി. പുളിങ്കുന്ന് കായൽപുറം കുറപ്പശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജെയിംസ്‌കുട്ടി (ബി.എസ്.എൻ.എൽ ചങ്ങനാശേരി), മോനിച്ചൻ സന്ദേശനിലയം (ചങ്ങനാശേരി അതിരൂപത), കുഞ്ഞുമോൾ, മിനിമോൾ, മരുമക്കൾ: വത്സമ്മ പുത്തൻതറ (നെടുമുടി), മിനി മഠത്തിൽപറമ്പിൽ (ടീച്ചർ ഗവ.യു.പി.സ്‌കൂൾ പെരുന്ന വെസ്റ്റ്), മോൺസി വന്യം പറമ്പിൽ (തത്തംപള്ളി), ഷാജി മുപ്പതിൽചിറ (പുളിങ്കുന്ന്). .സംസ്‌കാരം നാളെ രാവിലെ 10ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.