പാലാ: ഭരണങ്ങാനം പഞ്ചായത്തിലെ നാടുകാണി മലയ്ക്കു ചുറ്റുമായി പത്തിലേറെ പാറമടകൾ ആരംഭിക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്ത്. മടകൾ വന്നാൽ പ്രകൃതിദുരന്തങ്ങൾക്കും പാരിസ്ഥിതിക വിനാശത്തിനും കാരണമാകുമെന്ന് ആ പ്രദേശം സന്ദർശിച്ച പരിസ്ഥിതിപ്രവർത്തകൻ സി.ആർ. നീലകണ്ഠനും കെ.എം.ഷാജഹാനും പറഞ്ഞു അതീവദുരന്ത സാദ്ധ്യതയുള്ള മേഖലയിലാണ് ഇത്രയധികം പാറമടകൾക്ക് അനുമതി നൽകിയിരിക്കുന്നത്. 90 ഡിഗ്രിയിൽ കുത്തനെയുള്ളതാണ് നാടുകാണി മല. 2013 ൽ ഈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ വലിയ നാശനഷ്ടമാണുണ്ടായത്. ഈ മലയിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം ദൂരെയുള്ള് മൂലമറ്റം പവർസ്റ്റേഷനും മലങ്കര അണക്കെട്ടിനും ഭീഷണിയാണിത്. മലയുടെ ഒരുവശം പാരിസ്ഥിതിക ദുർബലമായ മേലുകാവ് വില്ലേജാണ്. അതിന്റെ ഒരറ്റത്താണ് ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രം. നാടുകാണിമലതന്നെ അനന്തസാദ്ധ്യതയുള്ള ടൂറിസ്റ്റ് കേന്ദ്രമാണ്.

രേഖകളിൽ കൃത്രിമം നടത്തി ഉന്നതരായ പലരുടേയും പിൻബലത്തിലാണ് ഈ പാറമടകൾക്ക് അനുമതി നേടിയിരിക്കുന്നത്. റവന്യൂ മന്ത്രി​ ഇതു പുനപരിശോധിക്കാൻ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു.