കോട്ടയം: അതിരമ്പുഴയിൽ വീടിന്റെ അടുക്കള വാതിൽ തകർത്ത് അകത്തു കടന്ന് 14 പവനും പതിനായിരം രൂപയും കവർന്നു. അതിരമ്പുഴ മുണ്ടുവേലിപ്പടി മുരിക്കൻ ബോസിന്റ വീട്ടിൽ ചൊവ്വാഴ്‌ച പട്ടാപ്പകലായിരുന്നു മോഷണം . കിടപ്പുമുറിയിലെ അലമാരയിൽ നിന്നാണ് സ്വർണവും പണവും കവർന്നത്. എറണാകുളത്ത് വ്യവസായിയാണ് ബോസ്. ഭാര്യ സ്‌കൂൾ ടീച്ചറാണ്. സ‌്കൂളിൽ നിന്ന് വൈകിട്ട് വീട്ടിലെത്തിയ ഇളയ കുട്ടിയാണ് മോഷണം നടന്നത് ആദ്യം അറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.