preveshanolsavam

വൈക്കം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ക്ഷേത്ര കലാപീഠത്തിലെ പ്രവേശനോത്സവം കൾച്ചറൽ ഡയറക്ടർ കെ.എസ് വിനോദ് ഉദ്ഘാടനം ചെയ്തു.
കലാപീഠം ഹാളിൽ നടന്ന ചടങ്ങിൽ കലാപീഠം ഡയറക്ടർ പ്രൊഫസർ എൻ ഗോപിനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമ്മിഷണർ അജിത് പ്രസാദ്, കലാപീഠം മാനേജർ ടി.പി. കൃഷ്ണൻ നമ്പൂതിരി, എസ്.പി.ശ്രീകുമാർ, എസ് വിജയകുമാർ, അജിത് കുമാർ, പി.പ്രകാശ്, പത്മകുമാർ, ഗോപാലപിള്ള, ആർ.ഹരിഹരയ്യർ എന്നിവർ പ്രസംഗിച്ചു. കലാപീഠം അദ്ധ്യാപകനായിരുന്ന ബേബി എം മാരാർ, പഞ്ചവാദ്യ കലാകാരനായ അന്നമനട പരമേശ്വർ മാരാർ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. പഞ്ചവാദ്യ വിഭാഗത്തിലെ 40 വിദ്യാർത്ഥികൾക്കാണ് വൈക്കം കലാപീഠത്തിൽ പ്രവേശനം ലഭിച്ചത്.