വൈക്കം : ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി തോട്ടകം 470-ം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തലയാഴം പഞ്ചായത്തിലെ ആയിരം കുടുംബങ്ങളിൽ കശുമാവ് കൃഷി നടപ്പിലാക്കാൻ പദ്ധതി ആവിഷ്‌കരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എല്ലാ വീടുകളിലും കശുമാവ് കൃഷി നടത്തും. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരിക്ക് തൈ നൽകി ബാങ്ക് പ്രസിഡന്റ് എം.ഡി.ബാബുരാജ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് ഡയറക്ടർ ജെ.ബെന്നി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജി.റെജിമോൻ, പി.എസ്.മുരളീധരൻ, പി.എസ്. പുഷ്‌കരൻ, ഷീജ ബൈജു, എം.എസ്. ശിവജി, കെ. രാധാകൃഷ്ണൻ നായർ, ശോഭന പ്രസന്നൻ, ഷിജു എന്നിവർ പ്രസംഗിച്ചു.