mg-university-info
mg university info

ഡിഗ്രി ഏകജാലകം : രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങളുമായി 17 ന് വൈകിട്ട് 4.30 നകം പ്രവേശനം നേടണം. 17നകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്‌മെന്റിലേക്ക് പരിഗണിക്കില്ല.

അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ഉയർന്ന ഓപ്ഷനുകൾ നിലനിറുത്തിയാൽ തുടർന്നുള്ള അലോട്ട്‌മെന്റിൽ മാറ്റം വരാം. ഇങ്ങനെ മാറ്റം ലഭിച്ചാൽ പുതിയ അലോട്ട്‌മെന്റ് നിർബന്ധമായും സ്വീകരിക്കണം. ആദ്യ അലോട്ട്‌മെന്റ് നഷ്ടപ്പെടും. ഇപ്രകാരം മാറ്റം ലഭിക്കുന്നവർ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. 18 ന് ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ സൗകര്യമുണ്ട്. വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച വിവരങ്ങൾ cap.mgu.ac.inൽ.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.എ മ്യൂസിക് വയലിൻ സി.ബി.സി.എസ്/സി.ബി.സി.എസ്.എസ് (റഗുലർ/ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 17 മുതൽ 19 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.

നാലാം സെമസ്റ്റർ എം.എസ്‌.സി ഫിസിക്‌സ് (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട്, വൈവ 17 മുതൽ നടക്കും.

സംവരണ സീറ്റൊഴിവ്

സ്‌കൂൾ ഒഫ് ബയോസയൻസസിൽ എം.എസ്‌.സി ബയോകെമിസ്ട്രിക്ക് പട്ടികവർഗവിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 17 ന് രാവിലെ 10 ന് പഠനവകുപ്പിൽ എത്തണം.

പരീക്ഷാഫലം

സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എസ്‌ സി ബയോടെക്‌നോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.

നാലാം വർഷ ബി.എച്ച്.എം.എസ് സ്‌പെഷ്യൽ ബിരുദ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.

രണ്ടാം വർഷ (പഴയ സ്‌കീം) ബി.എസ്‌.സി നഴ്‌സിംഗ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.