കോട്ടയം : ലോക രക്തദാന ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ പാലാ ടൗൺഹാളിൽ നടക്കും. 101 പേരുടെ മെഗാ രക്തദാന ക്യാമ്പ് സബ് കളക്ടർ ഇഷാ പ്രിയ ഉദ്ഘാടനം ചെയ്യും. പാലാ ബ്ളഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം നൂറാം രക്തദാനം നിർവഹിക്കും. പൊതുസമ്മേളനം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ ബിജി ജോജോ അദ്ധ്യക്ഷത വഹിക്കും. ഡി.എം.ഒ ഡോ.ജേക്കബ് വറുഗീസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ടി.ബി ഓഫീലർ ട്വിങ്കിൾ രാജൻ, ഡിവൈ.എസ്.പി കെ.ബിജുമോൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ സംസാരിക്കും.