വൈക്കം : വൈക്കം ശ്രീ മഹാദേവ കോളേജ് എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ രക്തദാന ബോധവത്ക്കരണ ശില്പശാലയും ബ്ലെഡ് ബാങ്ക് ഡയറക്ടറിയുടെ പ്രകാശനവും നടത്തി. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ശ്രീ മഹാദേവ കോളേജിൽ നടന്ന ശില്പശാല ഡോ. പാൻസി പോൾ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ലീന നായർ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഇ.വി വരദരാജൻ മാസ്റ്റർ രക്തദാന സന്ദേശം നൽകി. തുടർന്നു ഡോ. പാൻസി പോൾ 'സുരക്ഷിതമായ രക്ത ദാനം' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ എം. എ അനൂപ്, സീതാലക്ഷ്മി, വാളണ്ടിയർ സെക്രട്ടറി ടോണി റാഫേൽ, അഞ്ജലി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. കോളേജ് തയ്യാറാക്കിയ ബ്ലെഡ് ബാങ്ക് ഡയറക്ടറിയുടെ പ്രകാശനം നടത്തി. കെ. കെ. ബേബി ഏറ്റുവാങ്ങി. തുടർന്ന് ബോധവത്കരണ ചാർട്ടുകൾ, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിച്ചു. രക്തദാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് സാധ്യമായ വിദ്യാർത്ഥികൾ രക്തദാന സമ്മതപത്രം കൈമാറി.