തലയോലപ്പറമ്പ് : എസ്. എൻ. ഡി. പി. യോഗം 126-ാം കരിപ്പാടം ശാഖയിൽ പുതിയതായി നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ നടക്കും. രാവിലെ 9 ന് വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ശിലാസ്ഥാപനകർമ്മം നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.ആർ. സുശീലൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എം.പി സെൻ അനുഗ്രഹ പ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് ചേരുന്ന സമ്മേളനത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യും. പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ ഗുരുമന്ദിരം നിർമ്മിക്കുന്നത്.