അരുവിക്കുഴി : എസ്.എൻ.ഡി.പി യോഗം അരുവിക്കുഴി മാടപ്പാട് ശാഖയിൽ യൂത്ത്മൂവ്മെന്റ് വാർഷിക പൊതുയോഗം ഇന്ന് നടക്കും. ഗുരുസ്തവം രചനാശതാബ്ദി മന്ദിരത്തിൽ രാവിലെ 9.30 ന് നടക്കുന്ന യോഗം ശാഖാ പ്രസിഡന്റ് കെ.ആർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്മെന്റ് കോട്ടയം യൂണിയൻ സെക്രട്ടറി എം.എസ് സുമോദ് അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി വി.ആർ സാജു അവാർഡ് വിതരണവും, ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ ബിജു പഠനോപകരണ വിതരണവും നടത്തും. യൂണിയൻ കമ്മിറ്റിയംഗം എസ്.പി സന്തോഷ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വസന്ത്, സെക്രട്ടറി വിഷ്ണുനന്ദ്, യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിലർ ജി.അരുൺ, കെ.ജി ദിനേശൻ, രാജമ്മ ചന്ദ്രശേഖരൻ, ദീപ്തി സാജു, അദ്വൈത് എം സന്തോഷ്, മിഥുൻ.എം. സന്തോഷ് എന്നിവർ സംസാരിക്കും.