കോട്ടയം : മികച്ച ഹാസ്യ കാലാകാരന്മാർക്കായുള്ള ഈ വർഷത്തെ ജെ.സി.ഡാനിയേൽ അവാർഡിന് ഗാന്ധിനഗർ സ്വദേശി ബിനു വർഗീസ് അർഹനായി. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിവിധ ചാനലുകളിൽ ഹാസ്യ പരിപാടികൾ ( ജൂനിയർ ജഗദീഷ്) അവതരിപ്പിച്ചാണ് ബിനു അവാർഡിന് അർഹനായത്. തൃശൂർ കേരള സാഹിത്യ അക്കാഡമി ഹാളിൽ നടന്ന ചടങ്ങിൽ ജെ.സി. ഡാനിയേലിന്റെ പുത്രൻ ഹാരിസ് ഡാനിയേൽ ബിനുവിന് അവാർഡ് സമ്മാനിച്ചു. അച്ചൻകുഞ്ഞ് - ലീലാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ : അനിത. മക്കൾ: സാറാ മരിയ, ഷോൺ കെ. ജേക്കബ്.