gbhss

വൈക്കം: സംസ്‌കൃത സ്‌നേഹികൾക്കും വിജ്ഞാനികൾക്കും സംസ്‌കൃത ഭാഷയുടെ ബാലപാഠങ്ങൾ പഠിക്കുന്നതിന് വൈക്കം ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്‌കൃത പഠനകേന്ദ്രം സജ്ജീവമായി.
കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ഏക സംസ്‌കൃത പഠനകേന്ദ്രമാണിത്. സംസ്‌കൃത പാഠങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പകർന്ന് നൽകാൻ മികവുറ്റ അദ്ധ്യാപകരാണ് പഠനത്തിന് നേതൃത്വം നൽകുന്നത്. അച്ഛനും മകനും മുത്തശ്ശനും പേരക്കുട്ടികളും ഒരേ ബഞ്ചിലെ പഠിതാക്കളായി മാറുന്നതാണ് കേന്ദ്രത്തിന്റെ പ്രത്യേകത. ഭാരതീയ സംസ്‌ക്കാര പൈതൃകം പുതുതലമുറയ്ക്ക് പകർന്ന് കൊടുക്കുകയാണ് ലക്ഷ്യം. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മേൽനോട്ടത്തിലാണ് പഠനകേന്ദ്രം പ്രവർത്തിക്കുക.
ജാതി മതഭേതമന്യേ ഏതു പ്രായത്തിലുള്ളവർക്കും സംസ്‌കൃതം പഠിക്കുവാൻ ഈ പദ്ധതി സഹായകരമാണ്. പഠിതാക്കൾക്കായി പരീക്ഷ നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. കാലടി സംസ്‌കൃത സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായ സി. പി. അജിമോനും ജില്ലാ കോർഡിനേറ്റർ ഫ്രൊഫ: ടി. രമാദേവിയുമാണ് പഠനകേന്ദ്രത്തിന് നേതൃത്വം നല്കുന്നത്. കാലടി സർവ്വകലാശാലയിലെ അദ്ധ്യാപകരുടെ ശിഷ്യത്ത്വവും പഠിതാക്കൾക്ക് ലഭ്യമാണ്. സംസ്‌കൃത ഭാഷയുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് എസ്. സുഭാഷ് ചന്ദ്രൻ, ചന്ദ്രശേഖരൻ നായർ, എൻ. ബി. ബിജു, നാരായണൻ, കെ. എസ്. ഷാൻ, ടി. ജി. തങ്കമണി, ടി. വിജയലക്ഷ്മി, എൻ . ശാരദാദേവി എന്നിവർ ക്ലാസിന്റെ മേന്മയെക്കുറിച്ച് വിശദീകരിച്ചു. വിവരങ്ങൾക്ക് 9567872358.