കുര്യനാട് : എസ്.എൻ.ഡി.പി യോഗം കുര്യനാട് ശാഖയിൽ നടന്ന് വരുന്ന വിശേഷാൽ പൂജകളും വഴിപാടുകളും ഇന്ന് സമാപിക്കും. അംഗ കുടുംബങ്ങളുടെ അഭിവൃദ്ധിക്കും ആത്മീയ ഉണർവിനുമായി കഴിഞ്ഞമാസം 19 മുതൽ എല്ലാദിവസവും പ്രത്യേകപൂജകൾ നടന്നിരുന്നു. സമാപന ദിവസമായ ഇന്ന് രാവിലെ 6.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗുരുപൂജ, വിഷ്ണുസൂക്താർച്ചന, അഖണ്ഡനാമജപം, കർപ്പൂര വിളക്ക്, വൈകിട്ട് 7.30 ന് ദീപാരാധന തുടങ്ങിയവ നടക്കും. കുമരകം ഗോപാലൻ തന്ത്രി, സന്ദീപ് ശാന്തി എന്നിവർ കാർമികത്വം വഹിക്കും.