sndp

തലയോലപ്പറമ്പ്: കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ഒൻപതാംഘട്ട മൈക്രോവായ്പാവിതരണം യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക് സീനിയർ മാനേജർ എച്ച്.വെങ്കിടേഷ് മുഖ്യാതിഥി ആയിരുന്നു.യൂണിയൻ വനിതാ സംഘം സെക്രട്ടറി സുലഭ സജീവ്, വൈസ് പ്രസിഡന്റ് മഞ്ജു സജി, ട്രഷറർ ധന്യപുരുഷോത്തമൻ, അല്ലി വാസു, സുനിത അജിത്, ശ്രീകല, വിമല ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.