കോട്ടയം : കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണവും പുസ്തക പ്രദർശനവും പി.എൻ.പണിക്കരുടെ ചരമദിനമായ 19 ന് വൈകിട്ട് 5 ന് നടക്കും. എയർ ഇന്ത്യ മുൻ ചെയർമാൻ ഡോ.റോയ് പോൾ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള , വി.ജയകുമാർ, ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിക്കും. പബ്ലിക് ലൈബ്രറി പുതുതായി വാങ്ങിയ 500 മലയാള പുസ്തകങ്ങളുടെ പ്രദർശനവും നടക്കും.