ചങ്ങനാശേരി: കാലവർഷം ആരംഭിച്ചിട്ടുള്ള സാഹചര്യത്തിൽ പായിപ്പാട് പഞ്ചായത്ത് പ്രദേശത്ത് പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്നതും പൊതുനിരത്തുകളിലേക്കും ഇലക്ട്രിക് പോസ്റ്റുകളിലേയ്ക്കും ചാഞ്ഞുനിൽക്കുന്ന മരങ്ങൾ ഉടൻതന്നെ വെട്ടി മാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.