കോട്ടയം: അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ ദർശന അക്കാഡമിയിലെ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി. പതിനെട്ട് വിദ്യാർത്ഥികൾ 600 മാർക്കിന് മുകളിലും 153 വിദ്യാർത്ഥികൾ 550 മാർക്കിന് മുകളിലും നേടി. ജെ.ഇ.എ മെയിൻ പരീക്ഷയിൽ 78 ശതമാനം പേരും ബി.ആർക്ക് പരീക്ഷയിൽ 68 ശതമാനം പേരും ഉന്നത വിജയം കരസ്ഥമാക്കി. 2018 നീറ്റ് പരീക്ഷയിലും ദർശന അഖിലേന്ത്യാടിസ്ഥാനത്തിൽ 143, 77 എന്നീ റാങ്കുകൾ കരസ്ഥമാക്കിയിരുന്നു.
രാജസ്ഥാൻ കോട്ടയിലെ മെഡിക്കൽ, എൻജിനീയറിംഗ് എൻട്രൻസ് പരിശീലന രംഗത്തെ വിദഗ്ദ്ധരായ അദ്ധ്യാപകരും ഐ.ഐ.ടി., എയിംസ് എൻട്രൻസ് പരിശീലനത്തിൽ കോട്ടയിൽ നിന്ന് പരിശീലനം നേടിയ അദ്ധ്യാപകരുമാണ് ഇവിടെയുള്ളത്. സ്‌കോളർഷിപ്പിലൂടെ 100 ശതമാനം ഫീസാനുകൂല്യവുമുണ്ട്. കൂടാതെ, മൂന്ന് കോടി രൂപയുടെ അവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.ഐ.ടി., ജെ.ഇ.ഇ റിപ്പീറ്റേഴ്‌സ് ബാച്ചുകൾ 24ന് കോട്ടയം, തിരുവല്ല സെന്ററുകളിലും നീറ്റ് റിപ്പീറ്റേഴ്‌സ് ബാച്ചുകൾ 30ന് കോട്ടയം സെന്ററിലും ജൂലായ് മൂന്നിന് തിരുവല്ല സെന്ററിലും ആരംഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഫോൺ: 8547673001/2/3/4.