ഇളങ്ങുളം: ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാടിനുള്ള അംഗീകാരമാണ് ലോക്‌സഭ വിജയമെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ എലിക്കുളം ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.സ്ഥാനാർഥിയായ ട്രീസാ ജോസഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ്, കേരളകോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, മഹിളാ കോൺഗ്രസ് പ്രസിഡന്റ് ലതിക സുഭാഷ്, ഫിലിപ്പ് ജോസഫ്, അഡ്വ. പി. എ. സലിം, ശോഭ സലിൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, എ.കെ. ചന്ദ്രമോഹൻ, പ്രൊഫ സതീഷ് ചൊള്ളാനി ,അഡ്വ. പി.സതീഷ് ചന്ദ്രൻ നായർ, ടോമി കപ്പിലുമാക്കൽ, ജോഷി കെ. ആന്റണി, വി. ഐ. അബ്ദുൽ കരിം, സാജൻ തൊടുക, മാത്തച്ചൻ താമരശ്ശേരി, കെ. പി. കരുണാകരൻ നായർ, ബൈജു ഇടപ്പാടികരോട്ട്, ജോജോ ചീരാംകുഴിയിൽ, ജെയിംസ് ജീരകത്തിൽ, സുശീല അബ്രഹാം, ബിനു മൂക്കിലിക്കാട്ട്, ലൗലി ടോമി, ഗീത രാജു, മഹേഷ് ചെത്തിമറ്റം, ജോസ് മറ്റമുണ്ടയിൽ, മജോ കാനത്തിൽ, തോമസ് പാലക്കൽ, റിച്ചു കൊപ്രാക്കളം,അഭിജിത് പനമറ്റം, സ്ഥാനാർഥി ട്രീസാ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

---

ചിത്രവിവരണം---- പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് എലിക്കുളം ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്.സ്ഥാനാർഥി ട്രീസാ ജോസഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി.സെക്രട്ടറി ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യുന്നു.