btjty

കോട്ടയം: കോടിമതയിൽ നിന്നുള്ള ബോട്ട് സർവ്വീസ് ആരംഭിക്കാൻ ഇനിയും ഒരാഴ്ച്ച കാത്തിരിക്കണം. ഒരു വർഷത്തിനു മുകളിലായി സർവീസ് മുടങ്ങിയിട്ട്. കൊടൂരാറ്റിൽ ഇരുമ്പുപാലം പണിതശേഷം കഴിഞ്ഞ വർഷം ഏതാനും ദിവസങ്ങൾ മാത്രമാണു കോട്ടയത്തെ കോടിമത ബോട്ട് ജെട്ടിയിൽനിന്നു സർവീസ് നടത്തിയത്. നിലവിൽ ആറിന്റെ ആഴംകൂട്ടുന്ന ജോലികൾ അന്തിമഘട്ടത്തിൽ എത്തി. പോള നിറഞ്ഞു കിടന്നിരുന്ന ബോട്ട് ജെട്ടിയിൽ ഉപ്പുവെള്ളം കയറിയതോടെ പോളകൾ കുറച്ചേറെ തനിയെ നശിച്ചു പോയിരുന്നു. ആറിന്റെ ആഴം കൂട്ടുന്ന ജോലികളും പോളവാരലും കോടിമതയിൽ പുരോഗമിക്കുകയാണ്. പുതുതായി നിർമ്മിച്ച പാലത്തിന്റെയും താല്കക്കാലിക പാലത്തിന്റെയും റിപ്പയറിംഗ് ജോലികൾ നടക്കുന്നതിനാലാണ് സർവീസ് പുനരാരംഭിക്കാൻ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. ജലടൂറിസത്തിലെ വരുമാനത്തിൽ വലിയ ഇടിവാണ് ഇത്തവണ ഉണ്ടായത്. പോളവാരലും ആഴംകൂട്ടലും പൂർത്തിയായെങ്കിലും ബോട്ട് സർവ്വീസ് ആരംഭിക്കാൻ ഒരാഴ്ച്ചകൂടി വൈകുമെന്ന് നഗരസഭാ അദ്ധ്യക്ഷ പി.ആർ സോന പറഞ്ഞു.