ബി.എഡ്. പ്രവേശനം
അഫിലിയേറ്റഡ് കോളേജുകളിലെ ഈ വർഷത്തെ ബി.എഡ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് 20 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എസ്.സി മൈക്രോബയോളജി (സി.ബി.സി.എസ് റഗുലർ/സി.ബി.സി.എസ്.എസ് സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ നടക്കും.
നാലാം സെമസ്റ്റർ ബി.എസ്.സി ബയോടെക്‌നോളജി കോംപ്ലിമെന്ററി മൈക്രോബയോളജി (സി.ബി.സി.എസ് റഗുലർ/സി.ബി.സി.എസ്.എസ് സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 20 മുതൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (2013, 2014, 2015, 2016 അഡ്മിഷൻ) സി.ബി.സി.എസ്.എസ് യു.ജി പരീക്ഷയുടെ പ്രാക്ടിക്കൽ 19 ന് കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ നടക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.വോക് (2017 അഡ്മിഷൻ റഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
അവസാന വർഷ ബി.എസ്.സി മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.ടി റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി റഗുലർ (2017 അഡ്മിഷൻ ഡിപ്പാർട്ട്‌മെന്റ്, അഫിലിയേറ്റഡ് കോളേജുകൾ), സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജുകൾ, ഡിപ്പാർട്ട്‌മെന്റ് 2009 അഡ്മിഷൻ മുതൽ), സപ്ലിമെന്ററി (2016 അഡ്മിഷൻ ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.