കോട്ടയം: വായനാദിനത്തോടനുബന്ധിച്ച് 17 മുതൽ 21 വരെ ബസേലിയസ് കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇറയത്ത് ഇത്തിരിനേരം സംസ്കാരിക കൂട്ടായ്മയുടെ സഹകരണത്തോടെ വായനാവാരാഘോഷം നടക്കും. 19ന് മൂന്നിന് സാഹിത്യ അക്കാദമി അവാർ‌‌ഡ് ജേതാവായ കഥാകൃത്ത് അയ്മനം ജോൺ വായനാവാരം ഉദ്ഘാടനം ചെയ്യും. ഡോ.സെൽവി സേവ്യർ രചിച്ച ചെറുകഥ, നോവൽ പഠനവും നിരൂപണവും എന്ന പുസ്തകം പ്രകാശനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ.ജാൻസി തോമസ് പുസ്തകം ഏറ്റുവാങ്ങും. 17ന് മൂന്നിന് വിദ്യാർത്ഥികൾക്കായി നോവൽ, ചെറുകഥ വായനാമത്സരവും 20,21 ന് കഥ, കവിത, രചനാ മത്സരങ്ങൾ നടക്കും. വിവരങ്ങൾക്ക് : 9188233263.