പാമ്പാടി : പാമ്പാടി കെ.ജി കോളേജിന്റെയും ജി.ടെക് കംപ്യൂട്ടേഴ്സിന്റെയും ആഭിമുഖ്യത്തിൽ 22ന് കെ.ജി കോളേജിൽ ജോബ് ഫെയ‌ർ നടക്കും. പ്ലസ്ടു മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കെ.ജി കോളേജിൽ 22ന് രാവിലെ 8 മുതൽ ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഒരു വ്യക്തിക്ക് നാല് ഇന്റർവ്യൂവിൽ പങ്കെടുക്കാം. എം.ഒ.സി സെക്രട്ടറി ഡോ.എം.ഇ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. കെ.ജി കോളേജ് പ്രിൻസിപ്പൽ ഡോ.ഷൈല എബ്രഹാം അദ്ധ്യക്ഷത വഹിക്കും.