regional-bank

കടുത്തുരുത്തി: റീജിയണൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകാരി സംഗമം നടന്നു. ബാങ്ക് വെബ്സൈറ്റ്, ലിഫ്റ്റ്, കോർ ബാങ്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ‌നടന്നു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണം, പഠന മികവ് പുലർ‌ത്തുന്ന നിർദ്ധന വിദ്യാർത്ഥികൾക്ക് അഡ്വ. ടി. ആർ. രാമൻപിള്ള മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണം, പ്രതിഭകളെ ആദരിക്കൽ, കർഷകരെ ആദരിക്കൽ, പച്ചക്കറി വിത്തു വിതരണം എന്നിവയും ചടങ്ങിൽ വച്ച് നടന്നു. ബാങ്ക് പ്രസിഡന്റ് കെ. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മോൻസ് ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് വെട്ടുവഴി, ബാങ്ക് സെക്രട്ടറി ടി. സി വിനോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി സുനിൽ, ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യൻ, വൈക്കം അസിസ്റ്റന്റ് രജിസ്ട്രാർ എസ്. ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രൻ, കടുത്തുരുത്തി കൃഷി ഒാഫീസർ ആഷ്ലി മാത്യു, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.