കോട്ടയം : യൂത്ത് ഫ്രണ്ട് (എം)​ ജന്മദിന പരിപാടികൾ ആലോചിക്കാൻ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ ജോസ് കെ മാണിയെ ചെയർമാൻ ആക്കണമെന്ന പ്രമേയം അവതരിപ്പിച്ചപ്പോൾ അജണ്ട വിട്ടുള്ള പ്രമേയങ്ങൾ പാടില്ലെന്നുള്ള നിലപാട് കമ്മിറ്റി കൈക്കൊണ്ടതായി സംസ്ഥാന ജന. സെക്രട്ടറി ജയ്‌സൻ ജോസഫ്,​ ജനറൽ സെക്രട്ടറി എം.മോനിച്ചൻ എന്നിവർ അറിയിച്ചു. സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നതിനു മുൻപ് ജോസ് കെ മാണിയെ ചെയർമാനാക്കണമെന്ന വാർത്ത വന്നത് ദുരുദ്ദേശപരമാണെന്നും ഇരുവരും കൂട്ടിച്ചേർത്തു.