കാഞ്ഞിരപ്പള്ളി: ചിറ്റാർ പുഴ പുനർജനി പദ്ധതിയുടെ ഭാഗമായി പുഴയെ വീണ്ടെടുക്കാൻ നടത്തിയ പ്രവർത്തനങ്ങൾ മാതൃകപരമാണന്ന് ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടിവ് വൈസ് ചെയർപേഴ്‌സൺ ടി.എൻ.സീമ. നവീകരിക്കപ്പെട്ട ചിറ്റാറിന്റെ വിവിധ ഭാഗങ്ങൾ ടി.എൻ.സീമയുടെ നേതൃത്വത്തിൽ സന്ദർശിച്ച് വിലയിരുത്തി. പുഴയെ സംരക്ഷിക്കാൻ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ബോധവത്കരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തുമെന്നും, മാലിന്യം പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.രമേശ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീർ, വൈസ് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ബ്ലോക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി,ഗ്രാമ പഞ്ചായത്തംഗങ്ങളായ സജിൻ വട്ടപ്പള്ളി,വിദ്യാ രാജേഷ്, റോസമ്മ വെട്ടിത്താനം, നൈനാച്ചൻ വാണിയപുരക്കൽ, കുഞ്ഞുമോൾ ജോസ്, ബീനാ ജോബി, ജോഷി അഞ്ചനാടൻ, ചിറ്റാർ പുനർജനി മിഷൻ ജനറൽ കൺവീനർ എം.എ.റിബിൻ ഷാ, ചെയർമാൻ സ്‌കറിയ ഞാവള്ളി, വി.എൻ.രാജേഷ്, ടി.കെ.ജയൻ, ജോർജ് കോര, റിയാസ് കാൾടെക്‌സ്, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാരായ അൻഷാദ് ഇസ്മായിൽ,വിപിൻ രാജു ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് നവീകരിക്കപ്പെട്ട ചിറ്റാർ പുഴയുടെ പേട്ട കവല ഭാഗം, കോവിൽകടവ്,ആനിത്തോട്ടം, കടമപ്പുഴ പ്രദേശങ്ങൾ സന്ദർശിച്ചത്.